മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ യൂത്ത്മൂവ്മെന്റ് യൂണിയൻതല നേതൃസംഗമത്തോടനുബന്ധിച്ച് നടക്കുന്ന യുവയോഗം ശംഖൊലി 2022 30ന് രാവിലെ 10.30ന് എസ്.എൻ ബിഎഡ് കോളേജ് ഓഡിറ്റോറിയത്തിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അനുഗ്രഹപ്രഭാഷണം നടത്തും. യൂത്ത്മൂവ്മെന്റ് മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് എം.ആർ. സിനോജ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.എസ്. ശ്രീജിത് സ്വാഗതം പറയും. യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ചെയർമാൻ അഡ്വ. പ്രവീൺ തങ്കപ്പൻ സംഘടനാസന്ദേശം നൽകും. യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, ഡയറക്ടർബോർഡ് മെമ്പർമാരായ പ്രമോദ് കെ. തമ്പാൻ, അഡ്വ എൻ. രമേശ്, യൂത്ത് മൂവ്മെന്റ് സംസ്ഥാനസമിതി അംഗം കെ.എസ്. ഷിനിൽകുമാർ, സൈബർസേന സംസ്ഥാന ചെയർമാൻ അനീഷ് പുല്ലുവേലി, യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ അമ്പാടി ചെങ്ങമനാട്, മൂവാറ്റുപുഴ സൈബർസേന ചെയർമാൻ കെ.എ. ദീപു, യോഗം പ്രതിനിധിനിധികളായ ജോബിൻ പി. തുമ്പയിൽ, പ്രതീഷ് പുഷ്പൻ, കെ.ജി. അരുൺകുമാർ എന്നിവർ സംസാരിക്കും. 11.30ന് അനൂപ് വൈക്കം നയിക്കുന്ന മോട്ടിവേഷൻ ക്ലാസ്.