മൂവാറ്റുപുഴ: ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷത്തിനും ഭാഗവത സപ്താഹയജ്ഞത്തിനും ഇന്ന് തുടക്കമാകും . സപ്താഹയജ്ഞത്തിന് മുന്നോടിയായി നടന്ന വിഗ്രഹഘോഷയാത്രക്കുശേഷം യജ്ഞശാലയിൽ ഭദ്രദീപ പ്രകാശനവും നിറപറസമർപ്പണവും യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ നിർവഹിച്ചു. തുടർന്ന് സമൂഹപ്രാർത്ഥന, വിഗ്രഹപ്രതിഷ്ഠ, ആചാര്യവരണം, ഗ്രന്ഥസമർപ്പണം, യജ്ഞാചാര്യൻ മധുസൂദൻ നേതാജിയുടെ ഭാഗവത മാഹാത്മ്യപ്രഭാഷണം എന്നിവ നടന്നു.
ഇന്ന് 5.30ന് ഗണപതിഹോമം, ഗുരുപൂജ, സമൂഹപ്രാർത്ഥന, 6.30ന് വിഷ്ണുസഹസ്രനാമജപം, ഗ്രന്ഥനമസ്ക്കാരം, 7ന് ഭാഗവതമാഹാത്മ്യ പ്രഭാഷണം, ഉച്ചയ്ക്ക് 12.15ന് ഭാഗവതകഥാപ്രവചനം, 1ന് പ്രസാദഉൗട്ട്, വൈകിട്ട് 6.30ന് ദീപാരാധന, സമൂഹപ്രാർത്ഥന, ആദ്ധ്യാത്മിക പ്രഭാഷണം, ഭജന, 8.30ന് അന്നദാനം. നാളെ (വെള്ളി) യജ്‌ഞശാലയിൽ പൂജ പതിവുപോലെ. രാവിലെ 7ന് ഭാഗവത മാഹാത്മ്യപ്രഭാഷണം, 10.30ന് നരസിംഹാവതാരം വിശേഷാൽപൂജ, 12.15ന് ഭാഗവത കഥാപ്രവചനം, 1ന് പ്രസാദഉൗട്ട് , രാത്രി 8.30ന് അന്നദാനം.