ആലുവ: എസ്.എൻ.ഡി.പി യോഗം സംഘടനാ സെക്രട്ടറിയായിരുന്ന ടി.കെ. മാധവന്റെ 92-ാമത് ചരമവാർഷികദിനം ആലുവ യൂണിയൻ യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം, സൈബർസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ കെ. കുമാരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യോഗം ബോർഡ് മെമ്പർ വി.ഡി. രാജൻ, കൗൺസിലർ സജീവൻ ഇടച്ചിറ, പെൻഷൻ കൗൺസിൽ സെക്രട്ടറി ടി.കെ. രാജപ്പൻ, ശശി തൂമ്പായിൽ, ഗുരുവരം വേണുഗോപാൽ, രാധാകൃഷ്ണൻ നൊച്ചിമ, ഹരിദാസ് ചാലയ്ക്കൽ, സജിത സുഭാഷണൻ, കോമളകുമാർ എന്നിവർ സംസാരിച്ചു.