vaccine

കൊച്ചി: 60 വയസുകഴി​ഞ്ഞവർക്കുള്ള കൊവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് വെറുതേ നൽകിയിട്ടും സ്വീകരിക്കാൻ ആളെത്തുന്നില്ല. ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും വാക്‌സിൻ സ്റ്റോക്കുണ്ട്. പണം കൊടുത്താൽ സ്വകാര്യ ആശുപത്രികളിലും ലഭിക്കും. എന്നിട്ടും ബൂസ്റ്റർ ഡോസ് 4.49 ശതമാനം പേർ മാത്രമേ ജി​ല്ലയി​ൽ ഇതുവരെ സ്വീകരിച്ചിട്ടുള്ളൂ. 60 വയസിൽ താഴെയുള്ളവർക്ക് സ്വകാര്യ ആശുപത്രിയിൽ മാത്രമാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഇതി​ന് പണവും ഈടാക്കും.

സംസ്ഥാനത്ത് വാക്‌സിനേഷനി​ൽ ഇപ്പോഴും ഒന്നാം സ്ഥാനത്താണ് എറണാകുളം ജില്ല. ജില്ലയിലെ 19 ഹെൽത്ത് ബ്ലോക്കുകളിലെ സർക്കാർ ആശുപത്രി​കളി​ൽ വാക്സി​നേഷൻ ലഭ്യമാണ്. ഒരു വയലി​ൽ 9-10 പേർക്കുള്ള വാക്സിനുണ്ട്. ഒരാൾക്കായി ഒന്ന് പൊട്ടിച്ചാൽ ബാക്കിയുള്ളവ പാഴായി പോകുന്ന സ്ഥിതിയുമുണ്ട്. ഓൺലൈനിലോ നേരിട്ടെത്തിയോ വാക്സിനേഷൻ ബുക്കുചെയ്യാം. രണ്ട് തവണ സ്വീകരിച്ച അതേ വാക്‌സിൻ തന്നെ ബൂസ്റ്റർ ഡോസായി സ്വീകരിക്കണം. സെക്കൻഡ് ഡോസ് എടുത്ത് ഒൻപത് മാസം പിന്നിട്ടാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.

വാക്‌സിൻ സ്വീകരിച്ചവർ

(പ്രായം, ഒന്നാംഡോസ് രണ്ടാം ഡോസ്, ബൂസ്റ്റർ ഡോസ് എന്ന കണക്കിൽ)

60ന് മുകളിൽ- 6,76,065 - 6,19,471 - 94,142

45-60 - 7,83,400 - 7,00,952 - 3,391

18-44- 15,08,180 - 12,16,900 - 5,90

15-17- 1,10,623 - 73,437 - 0

12-14 7,279 - 57 - 0

ആരോഗ്യ-
മുൻഗണനാ
വിഭാഗം 1,40,500 - 1,66,072 - 46,831

ആകെ- 32,26,047 - 27,36,889 - 1,44,954

ഒന്നാം ഡോസ് - 101.61%
രണ്ടാം ഡോസ് - 86.20%
ബൂസ്റ്റർ ഡോസ്- 4.49%

ആകെ 61,07,890 ഡോസ്
(മൂന്ന് വിഭാഗത്തിലുമായി ജില്ലയിൽ ആകെ വിതരണം ചെയ്തത്)

Rs. 375
(കരുതൽ ഡോസിന് സ്വകാര്യ ആശുപത്രിയിലെ വില)

9എ.എം മുതൽ 2പി.എം വരെ
(വാക്‌സിൻ വിതരണ സമയം)

വാക്‌സിൻ ആവശ്യത്തിന് സ്‌റ്റോക്കുണ്ട്. ജനം എത്താത്തതാണ് പ്രശ്നം.
ഡോ.എം.ജി. ശിവദാസ്
വാക്‌സിനേഷൻ നോഡൽ ഓഫീസർ എറണാകുളം

 ഒന്നാം ഡോസ് : 32,26,047 - 101.61%

 രണ്ടാം ഡോസ് : 27,36,889 - 86.20%

 ബൂസ്റ്റർ ഡോസ് : 1,44,954 - 4.49%