
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ഫോൺ സംഭാഷണം ചോർത്തിയതിനെക്കുറിച്ച് കോടതി നേരിട്ടന്വേഷിച്ച് കുറ്റക്കാരായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. വി. സേതുനാഥ് എറണാകുളം അഡിഷണൽ സ്‌പെഷ്യൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. ദിലീപിന്റെ അഭിഭാഷകർ കക്ഷികളുമായി നടത്തിയ ഫോൺ സംഭാഷണം അന്വേഷണ ഉദ്യോഗസ്ഥർ ചോർത്തി നൽകിയെന്നാണ് ഹർജിയിലെ ആരോപണം.