
തൃപ്പൂണിത്തുറ: വർദ്ധിച്ചുവരുന്ന ജലാശയ അപകടങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനായി നാഷണൽ ഫയർ ഡേയോടനുബന്ധിച്ച് തൃപ്പൂണിത്തുറ നഗരസഭാ പരിധിക്കുള്ളിലെ ഒമ്പതോളം ജലാശയങ്ങളിലും ക്ഷേത്ര കുളങ്ങളിലും ഫയർ ഫോഴ്സ് ജലസുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.
സ്റ്റേഷൻ ഓഫീസർ കെ.ഷാജിയുടെ നേതൃത്വം നൽകി. ഫയർ ഓഫീസർമാരായ ജോഷി, മഹേഷ്, അനൂപ്, രാകേഷ് എന്നിവർ പരിസരവാസികൾക്ക് ബോധവത്കരണ ക്ലാസുകൾ എടുത്തു.