അങ്കമാലി: എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജേഷ്‌കുമാറിന്റെ ഒമ്പതാം ചരമവാർഷികം ആചരിച്ചു. ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നായത്തോട് സ്കൂൾ ജംഗ്ഷനിൽ ചേർന്ന അനുസ്മരണയോഗം ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീലക്ഷ്മി ദിലീപ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ.ബിബിൻ വർഗ്ഗീസ്, സച്ചിൻ ഐ കുര്യാക്കോസ്, രാഹുൽ രാമചന്ദ്രൻ, യദു വേലായുധൻ, എൻ.പി. ജിഷ്ണു, പോൾ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.