നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർച്ചന്റ്‌സ് വെൽഫെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യത്തോടെ പാലിയേറ്റീവ് പദ്ധതി ജൂൺ 12 മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് സൗജന്യ ആംബുലൻസ് സേവനത്തോടൊപ്പം അത്യാവശ്യഘട്ടങ്ങളിൽ വീൽചെയർ, വാട്ടർബെഡ് തുടങ്ങിയവ ലഭ്യമാക്കും.
മേഖലയിലെ 16 യൂണിറ്റുകളിൽ നിന്നായി കുടുംബാംഗങ്ങൾ ഉൾപ്പെടെ 10,000 പേർക്ക് ആദ്യഘട്ടത്തിൽ പദ്ധതിയുടെ സേവനം ലഭ്യമാക്കാനും ട്രസ്റ്റ് വാർഷിക പൊതുയോഗം തീരുമാനിച്ചു. പൊതുയോഗവും സേവന പദ്ധതികളും ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.പി. തരിയൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബി. സജി, ബിന്നി തരിയൻ, ഷാജു സെബാസ്റ്റ്യൻ, പി.കെ. എസ്‌തോസ്, ഷാജി മേത്തർ, കെ.ജെ. ഫ്രാൻസിസ്, ഷാബു വർഗീസ്, കെ.കെ. ബോബി, പി.ജെ. ജോയി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി സി.പി. തരിയൻ (ചെയർമാൻ), കെ.ബി. സജി (ജനറൽ സെക്രട്ടറി), ബിന്നി തരിയൻ (ട്രഷറർ), ഷാജു സെബാസ്റ്റ്യൻ, ഷാജി മേത്തർ (വൈസ് ചെയർമാന്മാർ), പി.കെ. എസ്‌തോസ്, കെ.ജെ. ഫ്രാൻസിസ് (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.