പറവൂർ: മാഞ്ഞാലി എസ്.എൻ ജിസ്റ്റിൽ ജെ.ഇ.ഡി.സിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഓൺലൈൻ സയൻസ് ക്വിസ് മത്സരത്തിൽ പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ എസ്. അനീസക്ക് ഒന്നാംസ്ഥാനം ലഭിച്ചു. നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. എസ്.എൻ.ജിസ്റ്റ് ചെയർമാൻ ഡോ. എം. ശിവാനന്ദൻ സമ്മാനദാനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, ട്രഷറർ വി.പി. ആശ്പ്രസാദ്, പഞ്ചായത്ത് അംഗം കെ.എ. ജോസഫ്, ഡോ. കവിത തുടങ്ങിയവർ പങ്കെടുത്തു.