പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു പഴമ്പിള്ളി, സുനിത ബാലൻ, പഞ്ചായത്ത് അംഗം എ.കെ. രാജേഷ്, അസി. ഫിഷറീസ് എക്സ്റ്റെൻഷൻ ഓഫീസർ സീന അഗസ്റ്റിൻ, ഫിഷറീസ് പ്രൊമോട്ടർ എൻ.എച്ച്. ഹരിത തുടങ്ങിയവർ പങ്കെടുത്തു.