അങ്കമാലി: വേങ്ങൂർ പെട്രോൾ പമ്പിന് സമീപം അപകടത്തിൽപ്പെട്ട മിനിലോറി ഒരു മാസം പിന്നിട്ടിട്ടും അപകട സ്ഥലത്ത് നിന്ന് നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. എം.സി റോഡിൽ അപകടം ഒഴിയാത്ത മേഖലയിലാണ് വാഹനം കിടക്കുന്നത്. ഒരു മാസം മുമ്പുണ്ടായ അപകടത്തിൽ മിനിലോറിയിൽ യത്ര ചെയ്തിതിരുന്നയാൾ മരിച്ചിരുന്നു. ഇടിച്ച മിനിലോറിയുടെ പിൻവശം ഇപ്പോഴും റോഡിൽ കയറിയാണ് കിടക്കുന്നത്. രാത്രിയിൽ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾ അപകട ഭീഷണിയിലാണ്. വൻ ദുരന്തത്തിന് കാത്തു നിൽകാതെ വാഹനം അപകട സ്ഥലത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.