cs
വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരമുള്ള തീറ്റ വിതരണം പഞ്ചായത്ത് പ്രസിഡൻറ് ശിൽപ സുധീഷ് ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി : വേങ്ങൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 150 ക്ഷീരകർഷകർക്ക് കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി തീറ്റ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. എഡിസൺ, പഞ്ചായത്ത് മെമ്പർമാരായ ആൻസി ജോബി, ടി. ബിജു, പി.വി. പീറ്റർ, വിനു സാഗർ എന്നിവർ സംസാരിച്ചു.