തൃപ്പൂണിത്തുറ: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ തൃപ്പൂണിത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ ധർണ നടന്നു. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ നടന്ന ധർണ്ണ സി.ഐ.ടി.യു തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി അഡ്വ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് വിനിത കെ. രവി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ.കെ. അനീഷ്, സി.പി.എം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റി അംഗം അഖിൽദാസ്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ പരമേശ്വരൻ, കെ.എം.സി.എസ്.യു ജില്ലാ പ്രസിഡന്റ് സുദർശന, എൻ.ജി.ഒ യൂണിയൻ ഏരിയ സെക്രട്ടറി സഞ്ജു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.