nerchasadhay
പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 341-ാം ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന നേർച്ചസദ്യ

പറവൂർ: പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടക്കിയിട്ടുള്ള അബ്ദുൾജലീൽ മോർഗ്രീഗോറിയോസ് ബാവയുടെ 341-ാം ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള നേർച്ചസദ്യയിൽ പങ്കെടുക്കാൻ ആയിരങ്ങളെത്തി. പരിശുദ്ധന്റെ കബറിടം വണങ്ങാൻ നൂറുകണക്കിന് വിശ്വാസികൾ എത്തിയിരുന്നു. കാൽനട തീർത്ഥാടകരെ പുരോഹിതരും വിശ്വാസികളും സ്വീകരിച്ചു. അലങ്കരിച്ച രഥം, വാദ്യമേളം, മുത്തുകുട, കൊടി എന്നിവയോടെ സ്വീകരിച്ച് പ്രദക്ഷിണമായി പള്ളിയിലേക്ക് ആനയിച്ചു. ഇന്നലെ രാവിലെ വി. കബറിങ്കൽ കുർബാനയ്ക്ക് അങ്കമാലി ഭദ്രാസന മെത്രാപ്പോലിത്ത എബ്രഹാം മോർ സേവേറിയോസ്‌ കാർമ്മികത്വം വഹിച്ചു. പള്ളിക്കുചുറ്റും പ്രദക്ഷിണത്തിനുശേഷം നേർച്ചസദ്യ നടത്തി.