മൂവാറ്റുപുഴ: ബി.ആർ.സി കല്ലൂർക്കാടിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള ഉപകരണ വിതരണവും ഗൃഹാധിഷ്ടിത വിദ്യാഭ്യാസം നൽകിവരുന്ന കുട്ടികൾക്കായുള്ള പഠനോപകരണ വിതരണവും രക്ഷാകർതൃ ബോധവത്കരണക്ലാസും സംഘടിപ്പിച്ചു. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആൻസി ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോ ഓർഡിനേറ്റർ ജോസ് പെറ്റ് തെരേസ് ജേക്കബ് മുഖ്യാതിഥി ആയിരുന്നു. ജില്ലാ പ്രോഗ്രാം ഓഫീസർ പി.കെ. മഞ്ജു പദ്ധതി വിശദീകരിച്ചു. രക്ഷിതാകൾക്കുള്ള ക്ലാസ്‌ കെ. ജയ നയിച്ചു. സമ്മാനവിതരണം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ. ജി രാധാകൃഷ്ണൻ നിർവഹിച്ചു. എം.കെ. ബിജു, റിജോയ് സഖറിയാസ് എന്നിവർ സംസാരിച്ചു.