പറവൂർ: വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി പറവൂർ ബ്ലോക്ക്പഞ്ചായത്ത് പരിധിയിലുള്ള 44 സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ എൽ.പി, യു.പി വിഭാഗം കുട്ടികൾക്ക് കായികോപകരണങ്ങൾ നൽകി. വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷംരൂപ ചെലവിട്ട് കാരംസ്ബോർഡ്, വോളിബാൾ, ക്രിക്കറ്റ് ബാറ്റുംബാളും, ഷട്ടിൽബാറ്റുകൾ, ടെന്നികോയ്റ്റ് റിംഗ്, ഫ്ലൈയിംഗ് ഡിസ്ക് എന്നിവയും പ്രതിരോധ പ്രവർത്തനങ്ങൾക്കായി സാനിറ്റൈസറുമാണ് വിതരണം ചെയ്തത്. പ്രസിഡന്റ് സിംന സന്തോഷ് വിതരണം ഉദ്ഘാടനം ചെയ്തു. ബബിത ദിലീപ് അദ്ധ്യക്ഷയായി. ഗാന അനൂപ്, സുരേഷ്ബാബു, ജെൻസി തോമസ്, കെ.എൻ. ലത, പി.വി. പ്രതീക്ഷ തുടങ്ങിയവർ പങ്കെടുത്തു.