മൂവാറ്റുപുഴ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് മുവാറ്റുപുഴ കൃഷിഭവന്റെ നേത്യത്തിൽ തുടക്കമായി. കൃഷി അസിസ്റ്റന്റ ഡയറക്ടർ ടാനി തോമസ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.പി. റസാക്കിന് പച്ചക്കറി വിത്തുകൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫിസർ കെ.എം. സൈനുദ്ദിൻ പദ്ധതി വിശദീകരിച്ചു. മുഹമ്മദ് ഷഫീഖ്, കെ.എം.ഫൈസൽ, അബ്ബാസ് ഇടപ്പിള്ളി, രാജേഷ് രണ്ടാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സംഘടനകൾ, സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയ മേഖലകളിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസർ. കെ.എം. സൈനുദ്ദീൻ പറഞ്ഞു.