ആലുവ: ആലുവ നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആലുവ പൊലീസ് സ്റ്റേഷനിൽ സൗജന്യ പച്ചക്കറി വിത്ത് വിതരണം സംഘടിപ്പിച്ചു. സ്റ്റേഷൻ ഇൻസ്‌പെക്ടർ എൽ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആലുവ കൃഷി ഫീൽഡ് ഓഫീസർ വി.എ. ഡാൾട്ടൻ അദ്ധ്യക്ഷത വഹിച്ചു. ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജർ ടി.എൻ. നിഷിൽ പദ്ധതി വിശദീകരിച്ചു.