കോലഞ്ചേരി: ലോക പുസ്തകദിനത്തോടനുബന്ധിച്ച് പുത്തൻകുരിശ് പഞ്ചായത്ത് ലൈബ്രറി വി.ഐ. സലീമിനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാർ അദ്ധ്യക്ഷനായി. മേഖലയിലെ രാഷ്ട്രീയ സാസ്കാരിക, സാമൂഹ്യമേഖലയിൽ നിറസാന്നിദ്ധ്യമാണ് സലീം. ശ്രീകൃഷ്ണബാലാമൃതം പുസ്തകത്തെ വൈകുണ്ഠദാസ് പരിചയപ്പെടുത്തി. എ.എസ്. ധനുജ പുസ്തകആസ്വാദനം നടത്തി.