പള്ളുരുത്തി: ഹിന്ദു ഐക്യവേദി പള്ളുരുത്തി മേഖലാ കൺവെൻഷൻ നടന്നു. മേഖലാ അദ്ധ്യക്ഷൻ രവികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താലുക്ക് അദ്ധ്യക്ഷൻ ടി.പി. പത്മനാഭൻ, താലൂക്ക് ജനറൽ സെക്രട്ടറി പി.പി.മനോജ്, സംഘടനാ സെക്രട്ടറി പി.വി. ജയകുമാർ, താലൂക്ക് സെക്രട്ടറി ഭഗവൽ സിംഗ്, കൊച്ചി താലൂക്ക് മഹിളാ ഐക്യവേദി സെക്രട്ടറി രാഗിണി തുളസിദാസ്, മേഖലാ രക്ഷാധികാരി രാമകൃഷ്ണൻ, വിശ്വനാഥൻ എന്നിവർപങ്കെടുത്തു.

മഹിളാ ഐക്യവേദി മേഖലാ സെക്രട്ടറി ഹേമാ സാജൻ 21-22 വർഷത്തിലെ സംഘടനാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മേയ് 8 ന് മേഖലയിലെ കുട്ടികളെയും അമ്മമാരെയും പങ്കെടുപ്പിച്ച് ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന കുടുംബ സംഗമവും വിജ്ഞാന വിനോദ പരിപാടിയും സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. രാജേഷ് മോഹൻ നന്ദി പറഞ്ഞു,