തൃപ്പൂണിത്തുറ: തെളിനീരൊഴുകും നവകേരളം പദ്ധതി-2022 ന്റെ തൃപ്പൂണിത്തുറ നഗരസഭാതല കാമ്പയിൻ പോളക്കുളം ശുചീകരിച്ച് ആരംഭിച്ചു. ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൻ രമ സന്തോഷ്‌ നിർവഹിച്ചു. റാലിക്ക് നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, ആരോഗ്യ കമ്മിറ്റി ചെയർമാൻ സി.എ ബെന്നി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജയ പരമേശ്വരൻ, ദീപ്തി സുമേഷ്‌, ശ്രീലത മധുസൂദനൻ, പാർലമെന്ററി പാർട്ടി നേതാക്കളായ പി.കെ. പീതാംബരൻ, കെ.വി. സാജു എന്നിവർ നേതൃത്വം നൽകി.