biju-peter47

പെരുമ്പാവൂർ: കുറുപ്പംപടി മൂരുകാവ് പുളിയേലിൽ വീട്ടിൽ ബിജു പീറ്റർ (47) ഇംഗ്ലണ്ടിലെ സ്വാൻസിയിൽ നിര്യാതനായി. ഭാര്യ: മഞ്ജു (നഴ്സ്, മാമ്പർ നഴ്സിംഗ് ഹോം, ബ്രിജ് ഫീൽഡ്, ഇംഗ്ലണ്ട് ), മക്കൾ: ഓൾവിൻ, ഗ്ളാഡ്‌വിൻ. കനാൽ ഡിസൈൻസ് എന്ന പരസ്യക്കമ്പനിയുടെ സാരഥിയായിരുന്നു ബിജു. നിരവധി പരസ്യചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. പെരുമ്പാവൂർ അത്‌ലറ്റിക് ക്ലബ്ബിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്ന ബിജു കായിക രംഗത്തും പ്രശംസനീയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.