കോലഞ്ചേരി: വലമ്പൂർ ഗവ.യുപി സ്‌കൂളിൽ ത്രിദിന അവധിക്കാല ക്യാമ്പ് ആരംഭിച്ചു. മഴുവന്നൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജില്ലി രാജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.ആർ. പ്രിൻസ് അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ ടി.പി. പത്രോസ്, രാജീവ് തുറവൂർ, പി.കെ. അനിൽകുമാർ, പി.കെ. മോഹനൻ, ഷൈൻ ജോസഫ്, എം എച്ച്. ഹബിൻചന്ദ് , രാഖി ബസന്ത് തുടങ്ങിയവർ സംസാരിച്ചു. ചിത്രകലാ പരിശീലനം, മധുരം മലയാളം, കമ്മ്യൂണിക്കേ​റ്റിവ് ഇംഗ്ലീഷ്, ഗണിതം ലളിതം, ഫിലിം ഫെസ്​റ്റിവൽ എന്നിവ നടക്കും.