കോലഞ്ചേരി: തിരുവാണിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിലും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ഉത്സവം 29മുതൽ ആറുവരെ തീയതികളിൽ നടക്കും. 29ന് വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനം, ഏഴിന് കൊടിയേ​റ്റ്. 30ന് രാത്രി ഏഴിന് നൃത്തനൃത്ത്യങ്ങൾ. വൈകിട്ട് 6.45ന് ഭരതനാട്യം, 7.45ന് ഭക്തിഗാനസന്ധ്യ. രണ്ടിന് വൈകിട്ട് 6.45ന് മാജിക്‌ഷോ, എട്ടിന് നൃത്തനൃത്ത്യങ്ങൾ. നാലിന് രാത്രി എട്ടിന് താലപ്പൊലി, 8.30ന് അന്നദാനം. അഞ്ചിന് രാവിലെ ഒൻപതിന് ശിവേലി എഴുന്നള്ളിപ്പ്, പഞ്ചാരിമേളം 4.15ന് കാഴ്ചശീവേലി, മേജർസെ​റ്റ് പഞ്ചവാദ്യം, എട്ടിന് ഡബിൾ തായമ്പക, ആറിന് ആറാട്ട്.