camb
മെഡിക്കൽ ക്യാമ്പ് രാമമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സാജു ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജ് രാമമംഗലം പഞ്ചായത്തിന്റെയും ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. രാമമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സാജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോർജ് അദ്ധ്യക്ഷനായി. ക്യാമ്പിന്റെ ഭാഗമായി നടന്ന പ്രദർശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.എൻ.എ. ഷീല ഷേണായ്, ജില്ലാ പഞ്ചായത്ത് അംഗം ആശാ സനൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ വിജയകുമാരി, ജിജോ ഏലിയാസ്, ബ്ലോക്ക് പമഞ്ചായത്ത് അംഗം കുഞ്ഞുമോൻ യേശുദാസ്, സി.ഒ. ജോബ്, ഹെൽത്ത് സൂപ്പർവൈസർ ബിജോയി വർഗീസ്, ഓമന ചാക്കപ്പൻ, ലിൻസി ഐസക്, ദീപക് ജോൺ തുടങ്ങിയവർ സംസാരിച്ചു.