road-inauguration
വരാപ്പുഴ ക്രൈസ്റ്റ് റോഡ് ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

വരാപ്പുഴ: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇ.എം.എസ് റോഡ്, തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച ക്രൈസ്റ്റ് റോഡ് എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് അദ്ധ്യക്ഷയായി. വാർഡ് മെമ്പർ ജിനി ജോജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി മത്തായി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. പോളി, അംഗങ്ങളായ എം.പി. ലിജു, സുസ്മിത സുനിൽ, എൻ.എസ്. സ്വരൂപ്, ടി.എ. നാസർ എന്നിവർ പ്രസംഗിച്ചു.