അങ്കമാലി: മാതാവിനും സഹോദരനുമൊപ്പം നഗരത്തിലെ റോഡിലൂടെ നടന്നുപോകുകയായിരുന്ന കുട്ടിയുടെ തലയിലേക്ക് കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്ന് സീലിംഗ് അടർന്നുവീണ് മുറിവേറ്റു. പീച്ചാനിക്കാട് പാലിക്കുടത്ത് ബേബിയുടെ മകൻ ബിനിൽ ഏലിയാസ് ബേബിയുടെ (6) തലയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ ലിറ്റിൽഫ്ലവർ ആശുപത്രിയിൽപ്രവേശിപ്പിച്ചു. ഒരുബാർ ഹോട്ടലിന്റെ സീലിംഗാണ് ഇന്നല ഉച്ചയോടെ അടർന്നുവീണത്. അമ്മ നിൽജിയും മക്കളായ നിബിലും ബിനിലുമൊത്ത് മറ്റൂരിലെ വീട്ടിലേക്കു പോകുകയായിരുന്നു. സീലിംഗ് ദേഹത്ത് പതിച്ചതിനെത്തുടർന്ന് നിൽജിയും ബിനിലും റോഡിൽവീണു. തലപൊട്ടി രക്തം ഒഴുകിയ ബിനിലിനെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ തലയുടെ ഇടതുഭാഗത്ത് 10 തുന്നലുകളുണ്ട്. കൂടെയുണ്ടായിരുന്ന നിബിലിന്റെ കൈക്ക് പരിക്കുണ്ട്.