kelitham-jubilee
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് ആൻഡ് ലൈബ്രറി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് മന്ത്രി പി. രാജീവ് തിരിതെളിക്കുന്നു

ആലങ്ങാട് : കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറിയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനംജൂബിലി ആഘോഷം കേളിതം 22-23ന് മന്ത്രി പി. രാജീവ് തിരിതെളിച്ചു. കൊടുവഴങ്ങ കമ്പനിപ്പീടികയിൽനിന്ന് വർണ്ണാഭമായ ഘോഷയാത്രയും നടന്നു. ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലിഹാൾ നിർമ്മാണത്തിന് എം.എൽ.എ ഫണ്ടിൽനിന്ന് തുക അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ കെ.എൻ. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. രാമചന്ദ്രൻ, മിനി ബാബു, പി.വി. മോഹനൻ, എം.കെ. ബാബു, ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എസ്. ദിലീപ്കുമാർ, നീറിക്കോട് ബാങ്ക് പ്രസിഡന്റ് ജോളി പൊള്ളയിൽ, എസ്.എൻ എൽ .പി സ്‌കൂൾ മാനേജർ ടി.വി. മോഹനൻ , എസ്.എൻ.ഡി.പി ശാഖാ കൺവീനർ കെ.ഡി. സാബു, ലയം അക്കാഡമി കൺവീനർ സി.എൻ .ജോഷി, സി.പി .പ്രദീഷ്, സ്വാഗതസംഘം കൺവീനർ വി.ജി .ജോഷി, സെക്രട്ടറി ടി.വി. ഷൈവിൻ എന്നിവർ പ്രസംഗിച്ചു.