കൊച്ചി: വടക്കുന്നാഥസന്നിധിയിലെ പൂര വിളംബരത്തിനായി ഗജവീരൻ എറണാകുളം ശിവകുമാർ ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളത്തപ്പൻ ക്ഷേത്ര സന്നിധിയിൽ നിന്ന് പുറപ്പെടും. മേൽശാന്തി ഗജപൂജ നടത്തും. ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് വീരാളിപ്പട്ട് ചാർത്തി മംഗളസന്ദേശം നൽകി യാത്ര അയയ്ക്കും.