തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ചോറ്റാനിക്കരയിൽ സ്ഥാപിതമായ ഗുരുദേവ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാർഷികാഘോഷം ഇന്നലെ രാവിലെ ഏഴിന് എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് എം.എസ്. സുധീർ പതാക ഉയർത്തി ആരംഭിച്ചു. ക്ഷേത്രം തന്ത്രി ഉണ്ണിക്കൃഷ്ണൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചെട്ടികുളങ്ങര ശ്രീനാരായണ സേവാശ്രമത്തിലെ സ്വാമി ഗുരു ജ്ഞാനാനന്ദ പ്രഭാഷണം നടത്തി. സംസ്കൃതത്തിന് സംസ്ഥാന തലത്തിൽ സ്കോളർഷിപ്പിന് അർഹയായ ആദിത അജേഷിനെ ചടങ്ങിൽ പുരസ്കാരം നൽകി. ചോറ്റാനിക്കര അജയകുമാർ ആൻഡ് പാർട്ടി അവതരിപ്പിച്ച കരോക്കെ ഗാനമേളയോടെ ചടങ്ങ് സമാപിച്ചു.