കളമശേരി: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ നടപ്പിലാക്കിവരുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കളമശേരി മുനിസിപ്പാലിറ്റിയുടെ വിവിധ വാർഡുകളിൽ പര്യടനം നടത്തിയ വിത്ത് വണ്ടിയുടെ ഫ്ലാഗ് ഓഫും ഉദ്ഘാടനവും മന്ത്രി പി.രാജീവ് നിർവഹിച്ചു . ചെയർപേഴ്സൺ സീമ കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജെസ്സി പീറ്റർ, എ.കെ. നിഷാദ് , അഞ്ചു മനോജ് മാണി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ അനിതകുമാരി, ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ സുഗതകുമാരി എന്നിവർ പങ്കെടുത്തു . ജില്ലാ തല അവാർഡ് ജേതാക്കളായ സുകുമാരൻ നായർ ,സെയ്ദ് എന്നിവരെ ആദരിച്ചു.