കൊച്ചി: കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകൾ വീണ്ടും ജാഗ്രതയിലേയ്ക്ക്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പേപ്പർ ഗ്ലാസുകളിലേക്കും പ്ളേറ്റുകളിലേക്കും തിരിച്ചെത്തി. കച്ചവടത്തെ ബാധിക്കാത്ത രീതിയിൽ മുന്നോട്ട് പോകാനാണ് ഹോട്ടലുകളുടെ നീക്കം. കച്ചവടക്കാർ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്നാണ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ നിർദ്ദേശം. ഹോട്ടലുകളിൽ മാറ്റി വച്ചിരുന്ന സാനിറ്റൈസർ അടക്കമുള്ളവ വീണ്ടും ഹോട്ടലുകളിൽ സ്ഥാനം പിടിക്കുന്നുണ്ട്.