court

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ എറണാകുളം മുൻ ജില്ലാ പ്രസിഡന്റ് പി.എ.എം ഇബ്രാഹിം നൽകിയ ഹർജി എറണാകുളം അഡിഷണൽ മുൻസിഫ് കോടതി ചെലവടക്കം തള്ളി. 22 വർഷം പ്രസിഡന്റായിരുന്നു ഇബ്രാഹിം. 44 ലക്ഷം രൂപയുടെ വെട്ടിപ്പ് ഓഡിറ്റിൽ കണ്ടെത്തിയതിനെ തുടർന്ന് പണം തിരിച്ചടയ്ക്കാൻ സംഘടന ഇബ്രാഹിമിന് നോട്ടീസ് നൽകിയിരുന്നു. തിരിച്ചടയ്ക്കാതിരുന്നതോടെയാണ് പുറത്താക്കിയത്. തന്റെ ഭാഗം കേൾക്കാതെയാണ് സംഘടന നടപടിയെടുത്തതെന്ന ഇബ്രാഹിമിന്റെ വാദം കോടതി തള്ളി. സംഘടനയുടെ ബൈലോ പ്രകാരമാണ് ഹർജിക്കാരനെ സംഘടനയിൽ നിന്ന് പുറത്താക്കിയതെന്നും കോടതി കണ്ടെത്തി.