കൊച്ചി: ലയൺസ് ഡിസ്ട്രിക്ട് 318 ഇയുടെ വാർഷിക കൺവെൻഷൻ നാളെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. കഴിഞ്ഞ വർഷം 7 കോടിയോളം രൂപയുടെ പ്രവർത്തനങ്ങൾ വിവിധ മേഖലകളിലായി സംഘടിപ്പിക്കാൻ ലയൺസ് ക്ലബ്ബിന് കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ മുഖ്യാതിഥിയായിരിക്കും. വി.സി. ജയിംസ്, സജു പി. വർഗീസ്, ജോൺസൺ സി. എബ്രഹാം കുമ്പളം രവി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.