bjp

കൊച്ചി: ഇടപ്പള്ളി, ചേരാനെലൂർ പി.ഡബ്ല്യു.ഡി റോഡ് കുടി വെള്ള പൈപ്പ് സ്ഥാപിക്കുവാൻ ജല അതോറിറ്റി വെട്ടിപൊളിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് ടാർ ചെയ്യുവാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ലെന്ന് ആരോപിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ സമരം നടത്തി. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എൻ.പി. ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി എറണാകുളം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി യു.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി എറണാകുളം നോർത്ത് മണ്ഡലം പ്രസിഡന്റ് പി.എസ്. സ്വരാജ്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ഷാലി വിനയൻ തുടങ്ങിയവർ‌ സംസാരിച്ചു.