ഞാറക്കൽ: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ശൂലപാണി ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന തീരദേശ റോഡുകളുടെ നിർമ്മാണം മാസങ്ങളായി ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധം ശക്തമായി. നിർമ്മാണോദ്ഘാടനം കഴിഞ്ഞിട്ട് ഒരുവർഷം പിന്നിട്ടു. ഓരുവെള്ളം കയറി തകർന്നുകിടക്കുന്ന റോഡിൽ മെറ്റൽമാത്രം വിരിച്ച അവസ്ഥയാണ്. അടിയന്തരമായി നിർമ്മാണം പൂർത്തിയാക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സ്വാതിഷ് സത്യൻ, എളങ്കുന്നപ്പുഴ മണ്ഡലം പ്രസിഡന്റ് സി.വി. മഹേഷ് എന്നിവർ ആവശ്യപ്പെട്ടു