മരട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെട്ടൂർ എഫ്.എച്ച്.സിയിൽ മരട് നഗരസഭയിലെ 12 മുതൽ 14 വരെയുള്ള കുട്ടികൾക്കുള്ള കോർബേവാക്സ് വാക്സിനേഷൻ നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. നെട്ടൂർ എഫ്.എച്ച്.സി ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് സീനാമോൾ മകൾ കൃഷ്ണനന്ദയ്ക്ക് വാക്സിൻ നൽകിയാണ് തുടക്കംകുറിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ടി.എസ്.ചന്ദ്രകലാധരൻ, മിനി ഷാജി, ബെൻഷാദ് നടുവിലവീട്, കൗൺസിലർ മോളി ഡെന്നി, മെഡിക്കൽ ഓഫീസർ ഡോ. ഷിബു, ഡോ. പ്രിയ, എച്ച്.എസ്.ഷാജു, എച്ച്.ഐ ഹണി തോമസ്, എൽ.എച്ച്.എസ് മിനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.