പറവൂർ: സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി വടക്കേക്കര സഹകരണബാങ്കിന് കീഴിൽ പട്ടണം നന്മകൃഷി ഗ്രൂപ്പിന്റെ ജൈവ പച്ചക്കറി കൃഷി വിളവെടുത്തു. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം ഷെറീന ബഷീർ, പഞ്ചായത്ത് അംഗം ലൈബി സാജു, എം.കെ. കുഞ്ഞപ്പൻ, ബാങ്ക് സെക്രട്ടറി ടി.ജി. മിനി എന്നിവർ സംസാരിച്ചു.