പറവൂർ: കിഴക്കേപ്രം സമന്വയ റെസിഡന്റ്സ് അസോസിയേഷൻ പതിനൊന്നാം വാർഷികം നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പുരസ്കാര വിതരണം പാട്രാക് സെക്രട്ടറി വേണുഗോപാൽ നിർവഹിച്ചു. ഭാരവാഹികളായി കെ. സുകുമാരൻ (പ്രസിഡന്റ്), ജി. രാമചന്ദ്രൻനായർ (സെക്രട്ടറി), വി. രാധാകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.