മരട്: നെട്ടൂർ തണൽ റസിഡന്റ്സ് അസോസിയേഷന്റെ 13-ാമത് വാർഷികാഘോഷവും കുടുംബസംഗമവും നടത്തി. മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.വി.ഹർഷൻ അദ്ധ്യക്ഷനായി. പനങ്ങാട് എസ്.ഐ ജിൻസൻ ഡോമിനിക് മുഖ്യാതിഥിയായി. സി.ഡി.എസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ജിഷ വിപിൻദാസിനെ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്.ചന്ദ്രകലാധരനെ ആദരിച്ചു. വിജയം നേടിയ വിദ്യാർത്ഥികൾക്കും ഹരിതകർമ്മ സേനാംഗങ്ങൾക്കും ഡിവിഷൻ കൗൺസിലർ ശാലിനി അനിൽരാജ് സമ്മാനദാനം നിർവ്വഹിച്ചു. വയോജന ക്ലബ് സെക്രട്ടറി ടി.കെ.തങ്കപ്പൻ, എ.ആർ.എ സെക്രട്ടറി പി.പി.രഞ്ജിത്ത്, എൻ.എൻ.ആർ.എ വൈസ് പ്രസിഡന്റ് പ്രിൻസ് പ്രഭാകരൻ, ടി.ആർ.എ ജോയിന്റ് സെക്രട്ടറി പി.എൻ.സന്തോഷ് എന്നിവർ സംസാരിച്ചു.