കോലഞ്ചേരി: കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് കോളേജിൽ നിർമ്മിച്ച മന്ദിരം തിങ്കളാഴ്ച രാവിലെ 11ന് ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ അഡ്വ. പി.വി. ശ്രീനിജിൻ, ഡോ.മാത്യു കുഴൽനാടൻ തുടങ്ങിയവർ സംബന്ധിക്കും.