തൃപ്പൂണിത്തുറ:തിരുവാണിയൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നക്ഷത്രക്കൂട്ടം കലാ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'തിരുവാണിയൂർ ഫെസ്റ്റ് തിരുവരങ്ങ് 2022' നാളെ തുടങ്ങും.തൊണ്ടൻപാറയിലുള്ള പഞ്ചായത്ത് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന കലാമാമാങ്കം മേയ് ഒന്നിന് സമാപിക്കും. രണ്ട് ദിവസവും രാവിലെ 9 മുതൽ രാത്രി 10 വരെ വിവിധ പരിപാടികൾ നടക്കു. നാളെ രാവിലെ പോൾ പി.മാണി നഗറിൽ സമ്മേളനം രാവിലെ 9ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

 എസ്.പി ബാലസുബ്രഹ്മണ്യം നഗറിൽ വയലാർ, പി.ഭാസ്കരൻ സംഗീത വിസ്മയ യാത്ര സിനിമാ താരം കോട്ടയം രമേശ് ഉദ്ഘാടനം ചെയ്യും. രാവിലെ10 മുതൽ വൈകിട്ട് 4 വരെ സംഗീത യാത്ര നീണ്ടു നിൽകും.

 കാർട്ടൂണിസ്റ്റ് യേശുദാസൻ നഗറിൽ രാവിലെ 10.30 മുതൽ തൊണ്ടൻപാറ സ്റ്റേഡിയത്തിന്റെ "തിരുവരപ്പെരുമ " എന്ന പേരിൽ 2000 അടിയോളം നീളമുള്ള ചുവരിൽ തത്സമയം ചിത്രം വരക്കും. കേരള ലളിതകലാ അക്കാഡമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

 രവീന്ദ്രൻ മാസ്റ്റർ നഗറിൽ വൈകിട്ട് 4 മുതൽ 6.30 വരെ നക്ഷത്രക്കൂട്ടം കലാകാരന്മാരുടെ നാടൻപാട്ട്, കരോക്കെ ഗാനമേള,ഗസൽ സന്ധ്യ

 ചിത്രകലാ കാരന്മാരെയും കൊച്ചിൻ മൺസൂറിനെയും മന്ത്രി റോഷി അഗസ്റ്റിൻ ആദരിക്കും.

 കെ.പി.എ.സി ലളിതനഗറിൽ രാത്രി 7.30 മുതൽ സൗപർണ്ണികയുടെ 'ഇതിഹാസം' നാടകവതരണം

മേയ് 1ന് ചോറ്റാനിക്കര നാരായണ മാരാർ നഗറിൽ രാവിലെ 9 ന് സാംസ്കാരിക സമ്മേളനം മുൻ കലാമണ്ഡലം വൈസ് ചാൻസലർ ഡോ.കെ.ജി പൗലോസ് ഉദ്ഘാടനം ചെയ്യും.

 ജോൺസൺ മാസ്റ്റർ നഗറിൽ 11മുതൽ വൈകിട്ട് 4 വരെ നടക്കുന്ന വിവിധ കലാപരിപാടികൾ ഡയറക്ടർ റോസ് മോഹൻ ഉദ്ഘാടനം ചെയ്യും.

 വൈകിട്ട് 5ന് നെടുമുടി വേണു നഗറിൽ സമാപന സമ്മേളനം കൊച്ചി മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും.

 7 മുതൽ മാജിക് ഷോയും ശേഷം നൃത്തശില്പവും അരങ്ങേറും.കലാഭവൻ മണി നഗറിൽ രാത്രി7.45 മുതൽ സൂപ്പർ കളർഫുൾ മെഗാഷോയും നടക്കും.

രണ്ടു ദിവസവും 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഭക്ഷ്യമേളയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ പ്രകാശ്, വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥ്, നക്ഷത്രക്കൂട്ടം ഡയറക്ടർ റോസ് മോഹൻ, ഭാരവാഹികളായ രാജൻ മാമല, എം.എ. ജോളി, ജയറാം മാമല, എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.