
ആലുവ: ആലുവ ഉദ്ബോധ് ഡിമൻഷ്യ സെന്ററിന് ആലുവ ബാങ്കേഴ്സ് ക്ളബിന്റെ സഹായഹസ്തം. റെഫ്രിഡ്ജറേറ്റർ, സ്റ്റീൽ അലമാര, ഇൻഡക്ഷൻ കുക്കർ എന്നിവയാണ് ബാങ്കേഴ്സ് ക്ളബ് കൈമാറിയത്. സ്റ്റേറ്റ് ഫോറം ഒഫ് ബാങ്കേഴ്സ് ക്ളബ് ജനറൽ സെക്രട്ടറി കെ.യു. ബാലകൃഷ്ണൻ ഉപകരണങ്ങൾ കൈമാറി. ആലുവ ബാങ്കേഴ്സ് ക്ളബ് ഭാരവാഹികളായ എസ്. സത്യമൂർത്തി, പി.കെ. ശ്രീധരൻപിള്ള, രാജു ഡൊമിനിക്ക്, വി.ഒ. പാപ്പച്ചൻ, പി. സദാനന്ദൻ എന്നിവർ സംസാരിച്ചു. ഡോ. ബേബി ചക്രപാണി, ബീബി, മിനി വിവേര എന്നിവർ സംബന്ധിച്ചു.