മൂവാറ്റുപുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് മേയ് 15ന് മൂവാറ്റുപുഴ ടൗൺഹാളിൽ വനിതാസംഗമവും സ്ത്രീശക്തി - ദേശീയതയിലൂടെ ആത്മനിർഭരതയിലേക്ക് എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് സ്വാതന്ത്ര്യസമരം‘ വിഷയമാക്കി മേയ് 1ന്‌ വിദ്യാർത്ഥികൾക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കും. 5 വയസുമുതൽ 10 വരെ, 11 മുതൽ 15വരെ, 16 മുതൽ 20വരെ മൂന്ന് വിഭാഗങ്ങളിലായുള്ള മത്സരം രാവിലെ 10 മുതൽ 12വരെ കടാതി വിവേകാനന്ദ വിദ്യാലയത്തിൽ നടക്കും. വിദ്യാർത്ഥികൾ 9846487132, 8921046473, 9656204846 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.