കൊച്ചി: എറണാകുളം ജില്ലയിലെ ഇടമലയാർ വനത്തിൽ ആനവേട്ട നടത്തി കൊമ്പെടുത്ത് വിറ്റ കേസിലെ പ്രതികളുടെ 79.23 ലക്ഷം രൂപയുടെ സ്വത്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 53.97 രൂപയുടെ വസ്തുവകകളും നിക്ഷേപങ്ങളും പണവും ഇതിൽ ഉൾപ്പെടുന്നു.

ഉമേഷ് അഗർവാൾ, ഡി. രാജൻ എന്നിവരുടെയും ഭാര്യമാരുടെയും, അജി ബ്രൈറ്റ്, പ്രീത്‌സൺ സിൽവ എന്നിവരുടെ ഭാര്യമാരുടെയും പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

2015ൽ ഇടമലയാർ വനത്തിലെ കരിമ്പാനിയിലായിരുന്നു ആനവേട്ട. പ്രതികൾ ആനക്കൊമ്പും അതുകൊണ്ടുണ്ടാക്കിയ ഉത്പന്നങ്ങളും വിറ്റഴിച്ച് 79.23 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് കേസ്.