scb-3131-
പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിലെ വർണ്ണം സ്വാശ്രയ ഗ്രൂപ്പിന്റെ പച്ചക്കറികൃഷി വിളവെടുപ്പ് ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി പറവൂർ വടക്കേക്കര സർവീസ് സഹകരണബാങ്കിലെ വർണ്ണം സ്വരാജ് സ്വാശ്രയ ഗ്രൂപ്പ് ചിറ്റാറ്റുകര പട്ടണത്ത് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.എസ്. ജയ്സി, ഭരണസമിതി അംഗങ്ങളായ പി.കെ. ഉണ്ണി, എം.ജി. നെൽസൻ, സ്വരാജ് സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.