കുറുപ്പംപടി: പി.എം കിസാൻ സമ്മാൻനിധിപ്രകാരം ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കളിൽ കാർഷികവായ്പ എടുത്തിട്ടുള്ളവർക്ക് കിസാൻക്രെഡിറ്റ് കാർഡുകൾ ബന്ധപ്പെട്ട ബാങ്കുകളിൽനിന്ന് ലഭിക്കുന്നതും ഈ കാർഡുകൾ പി.എം കിസാൻ സമ്മാൻനിധി പദ്ധതിയിൽ ലിങ്ക് ചെയ്യേണ്ടതുമാണ്. ബന്ധപ്പെട്ട ഗുണഭോക്താക്കൾക്ക് കിസാൻക്രെഡിറ്റ് കാർഡ് ലിങ്കുചെയ്താലേ വീണ്ടും ആനുകൂല്യത്തിന് അർഹതയുണ്ടാവുകയുള്ളുവെന്ന് മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അറിയിച്ചു.