
കൊച്ചി: കേരള സർക്കാർ വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോക വെറ്ററിനറി ദിനാചരണം ഇന്നും നാളെയുമായി മൂന്നാറിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. കുര്യൻ കെ. ജേക്കബ് അറിയിച്ചു. സാംസ്കാരിക പരിപാടികൾ, ടെക്നിക്കിൽ സെഷനുകൾ, സംവാദങ്ങൾ എന്നിവയാണ് രണ്ടുദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പിലെ പരിപാടികൾ. മൂന്നാർ പനോരമിക് ഗേറ്റ് വേ ഹോട്ടലിൽ നടക്കുന്ന ചടങ്ങ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനവും സ്മരണിക പ്രകാശനവും നടത്തും. സംസ്ഥാന പ്രസിഡന്റ് ഡോ. ദിലീപ് ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.