ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് അസി. എൻജിനീയറുടെ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ ആവശ്യമുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം, മലയാളം, ഇംഗീഷ് ഡേറ്റാ എൻട്രി എന്നിവയിൽ പരിചയം. 18നും 36നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഒറിജിനലുകൾ എന്നിവ സഹിതം മേയ് നാലിന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസിൽ നടത്തുന്ന മുഖാമുഖത്തിൽ ഹാജരാകണം.