അങ്കമാലി: അങ്കമാലി നഗരസഭ പി.എം.എ.വൈ ഭവന നിർമാണത്തിനുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കുന്നു. നഗരസഭാ പരിധിയിൽ സ്ഥിര താമസക്കാരായ മൂന്നുലക്ഷം രൂപയിൽതാഴെ വാർഷികവരുമാനമുള്ള, സ്വന്തം പേരിൽ സ്ഥലമുള്ള, വാസയോഗ്യമായ ഭവനം ഇല്ലാത്തവരെയാണ് പുതിയ ഡി.പി.ആറിലേക്ക് പരിഗണിക്കുക. അപേക്ഷാഫോറം നഗരസഭ ഹെല്പ്ഡെസ്കിൽ ലഭിക്കും. അപേക്ഷയും അനുബന്ധരേഖകളും നഗരസഭയിൽ 30ന് ലഭിക്കണം.